Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VD Satheesan

താ​ൻ വി​ളി​ച്ച് സം​സാ​രി​ച്ചെ​ന്ന് സ​തീ​ശ​ൻ തെ​ളി​യി​ച്ചാ​ൽ ത​ല മൊ​ട്ട അ​ടി​ച്ച് മീ​ശ എ​ടു​ത്ത് ന​ട​ക്കു​മെ​ന്ന് വി​ഷ്ണു​പു​രം

തി​രു​വ​ന​ന്ത​പു​രം: മു​ന്ന​ണി പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച് താ​ന്‍ വി​ളി​ച്ചെ​ന്നും സം​സാ​രി​ച്ചെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ തെ​ളി​യി​ച്ചാ​ല്‍ ത​ല മൊ​ട്ട​യ​ടി​ച്ച് മീ​ശ എ​ടു​ക്കു​മെ​ന്ന് വി​ഷ്ണു​പു​രം ച​ന്ദ്ര​ശേ​ഖ​ര​ന്‍. ച​ര്‍​ച്ച ന​ട​ത്തി​യി​ട്ടി​ല്ല. ച​ര്‍​ച്ച ന​ട​ത്തി​യെ​ങ്കി​ല്‍ അ​ത് കാ​ണി​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ര​ണ്ട് സ​മ​യ​ത്ത് വി.​ഡി. സ​തീ​ശ​നെ വി​ളി​ച്ചി​രു​ന്നു. ഗ​ണ്‍​മാ​ന്‍ ആ​ണ് എ​ടു​ത്ത​ത്. യോ​ഗ​ത്തി​ലാ​ണെ​ന്ന് മാ​ത്ര​മാ​ണ് പ​റ​ഞ്ഞ​ത്. മ​റ്റ് സം​ഭാ​ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും വി​ഷ്ണു​പു​രം ച​ന്ദ്ര​ശേ​ഖ​ര​ന്‍ പ​റ​ഞ്ഞു.

സ​തീ​ശ​നെ​പ്പോ​ലെ ക​ള്ളം പ​റ​യു​ന്ന പാ​ര്‍​ട്ടി​യോ​ട് ത​ര്‍​ക്കി​ക്കാ​ന്‍ മാ​ത്രം വ​ലി​യ പാ​ര്‍​ട്ടി​യ​ല്ല കാ​മ​രാ​ജ് കോ​ണ്‍​ഗ്ര​സ്. ത​ര്‍​ക്കി​ച്ച് ആ​ളു​ക​ളെ പി​ണ​ക്കാ​നി​ല്ല. വി​ളി​ച്ച കോ​ളു​ക​ള്‍ നി​ങ്ങ​ള്‍​ക്ക് കാ​ണി​ച്ചു​ത​രാ​ന്‍ ത​യാ​റാ​ണ്.

എ​ന്‍​ഡി​എ​യി​ല്‍ പ്ര​ശ്‌​നം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ല്‍ സ്വ​ത​ന്ത്ര​മാ​യി മ​ത്സ​രി​ക്കും. നാ​ല് മാ​സം മു​മ്പ് സ​തീ​ശ​നു​മാ​യും കെ. ​മു​ര​ളീ​ധ​ര​നു​മാ​യും തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​നു​മാ​യും സം​സാ​രി​ച്ചി​രു​ന്നു. നേ​ര​ത്തെ ഒ​ന്നി​ച്ച് പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട​ല്ലോ. ഫ​ലം അ​വ​ര്‍​ക്ക് കി​ട്ടി. ന​മു​ക്ക് മാ​ത്രം ഒ​ന്നും കി​ട്ടി​യി​ല്ല. വി​ല​പേ​ശ​ല്‍ എ​ന്നൊ​ന്നി​ല്ല. ജ​യി​പ്പി​ക്കാ​ന്‍ പ​റ്റി​യി​ല്ലേ​ലും തോ​ല്‍​പ്പി​ക്കാ​ന്‍ പ​റ്റു​മെ​ന്നും വി​ഷ്ണു​പു​രം ച​ന്ദ്ര​ശേ​ഖ​ര​ന്‍ പ​റ​ഞ്ഞു.

Kerala

"കൂടെയുണ്ടാകും, യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭയിൽ ആശമാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം': വി.ഡി. സതീശൻ

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭയിൽ ആശാ പ്രവർത്തകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സെക്രട്ടറിയേറ്റിന് മുന്നിൽ ആശാ പ്രവർത്തകർ നടത്തിയ സമര പ്രതിജ്ഞാ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ഇപ്പോഴുണ്ടായത് സ്ത്രീ ശക്തിയുടെ വിജയമാണ്. ആർക്കും മായ്ച്ചുകളയാൻ സാധിക്കാത്ത ഒരു അടയാളപ്പെടുത്തൽ നടത്തിയിട്ടാണ് ആശമാർ രാപ്പകൽ സമരം അവസാനിപ്പിക്കുന്നത്. ഇന്ന് സമരം അവസാനിപ്പിക്കുമെന്ന് നിങ്ങൾ പറഞ്ഞപ്പോൾ ചിലർ പറഞ്ഞത് 33 രൂപ നക്കാപ്പിച്ച വാങ്ങിയിട്ടാണെന്നാണ്. പക്ഷെ ഈ സമരത്തിന്‍റെ രൂക്ഷത എനിക്കറിയാം. ഈ സമരം ആരംഭിച്ച് നാലാം ദിവസം മുതൽ ഞാൻ നിങ്ങളോടൊപ്പമുണ്ട്.'- വി.ഡി. സതീശൻ പറഞ്ഞു.

ആശമാർ ആവശ്യപ്പെട്ട മിനിമം വേതനം ഇനിയും നേടാനുണ്ട്. നിങ്ങൾ കേരളത്തിൽ എവിടെ സമരം നടത്തിയാലും യുഡിഎഫ് കൂടെയുണ്ടാകുമെന്ന് ഉറപ്പു നല്കുന്നതായും സതീശൻ പറഞ്ഞു.

കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഇനിയും സമരം വ്യാപിക്കും. ഇവിടെ നടന്ന സമരത്തേക്കാൾ രൂക്ഷമായിരിക്കും ഇനി ജില്ലകളിലും പഞ്ചായത്തിലും നടക്കാൻ പോകുന്നത്. ഇത്രമാത്രം ജനപിന്തുണ ലഭിച്ച ഒരു സമരം കേരളത്തിൽ ഇതുവരെയായിട്ടും ഉണ്ടായിട്ടില്ല. ഇത് സ്ത്രീശക്തിയുടെ മഹത്തായ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാ​പ്പ​ക​ൽ സ​മ​രം അ​വ​സാ​നി​പ്പി​ച്ച​തി​നു പി​ന്നാ​ലെയാണ് ആശാ പ്രവർത്തകർ കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ൽ സ​മ​ര പ്ര​തി​ജ്ഞാ റാ​ലി നടത്തിയത്. അ​തേ​സ​മ​യം, ഓ​ണ​റേ​റി​യം 21000 രു​പ​യാ​യി വ​ർ​ധി​പ്പി​ക്കു​ക​യും വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യം അ​ഞ്ചു ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ക​യും ചെ​യ്യു​ന്ന​ത് വ​രെ പ്രാ​ദേ​ശി​ക ത​ല​ങ്ങ​ളി​ൽ സ​മ​രം തു​ട​രാ​നാ​ണ് ആ​ശാ​പ്ര​വ​ർ​ത്ത​ക​രു​ടെ തീ​രു​മാ​നം. സ​മ​രം ഒ​രു വ​ർ​ഷം തി​ക​യു​ന്ന 2026 ഫെ​ബ്രു​വ​രി 10 ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ഹാ പ്ര​തി​ഷേ​ധ സം​ഗ​മം സം​ഘ​ടി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

വ​രു​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ശ​മാ​രെ അ​വ​ഗ​ണി​ച്ച​വ​ർ​ക്കെ​തി​രെ വി​ധി​യെ​ഴു​ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വീ​ടു​ക​ൾ ക​യ​റി ക്യാ​മ്പ​യി​ൻ ന​ട​ത്താ​നും സ​മ​ര​സ​മി​തി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ രാ​പ്പ​ക​ൽ സ​മ​രം 266-ാം ദി​വ​സ​ത്തി​ലേ​ക്ക് എ​ത്തു​മ്പോ​ഴാ​ണ് അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഓ​ണ​റേ​റി​യം 7000 രൂ​പ​യി​ൽ നി​ന്ന് 8000 രൂ​പ​യാ​ക്കി​യി​രു​ന്നു. സ​ർ​ക്കാ​രി​ന്‍റെ പു​തി​യ പ്ര​ഖ്യാ​പ​നം നേ​ട്ട​മെ​ന്ന് വി​ല​യി​രു​ത്തു​ക​യാ​ണ് ആ​ശ​മാ​ർ. ആ​യി​രം രൂ​പ ഓ​ണ​റേ​റി​യം കൂ​ട്ടി​യ​ത് സ​മ​ര നേ​ട്ട​മാ​യി​ട്ടാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്.

Kerala

കേരളം ഇനി അതിദാരിദ്ര്യ മുക്ത സംസ്ഥാനം: സഭയിൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി; പ്രതിഷേധിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി നിയമസഭയിൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാവിലെ ഒമ്പതിന് തുടങ്ങിയ പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

കേരളം പുതുയുഗപ്പിറവിയിലാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമങ്ങളിൽ 90.7 ശതമാനം, നഗരങ്ങളിൽ 88.89 ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെയായിരുന്നു. അവിടെനിന്നാണ് കേരളം അതിദാരിദ്ര്യം നിർമാർജനം ചെയ്ത ആദ്യ സംസ്ഥാനമായി തലയുയർത്തി നിൽക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, പ്രഖ്യാപനത്തെ പ്രതിപക്ഷം എതിർത്തു. എല്ലാ പത്രങ്ങളിലും പരസ്യം ഉണ്ടെന്നും സഭ ചേർന്നത് ചട്ടം ലംഘിച്ചാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സഭയിൽ ചർച്ച ചെയ്യാതെയാണ് പ്രഖ്യാപനം നടത്തിയത്. സഭാസമ്മേളനം സർക്കാർ പ്രഹസനമാക്കി. പൊള്ളയായ പ്രഖ്യാപനമാണിത്. പച്ച നുണകളുടെ കൂമ്പാരമാണ്. സർക്കാർ നടത്തുന്നത് തെരഞ്ഞെടുപ്പിനു മുമ്പുള്ള പിആർ‌ വർക്ക് ആണെന്നും സതീശൻ ആരോപിച്ചു. തുടർന്ന് സഭാ കവാടത്തിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

എന്നാൽ, കേരളപ്പിറവി ദിനത്തിൽ പ്രഖ്യാപിക്കുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതാണെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. പ്രതിപക്ഷ നേതാവ് പറഞ്ഞതിൽ വസ്തുതയില്ല. പറഞ്ഞത് എന്തോ അത് നടപ്പാക്കും, അതാണ് ഇടത് സർക്കാരിന്‍റെ ശീലമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സജീവ ജനപങ്കാളിത്തത്തോടെയാണ് പ്രക്രിയ നടന്നത്. എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചു. അവരുടെ അഭിപ്രായങ്ങളിലൂടെ ഉരുത്തിരിഞ്ഞ ആശയങ്ങൾ ഉൾക്കൊണ്ടു. പങ്കാളിത്ത അധിഷ്ഠിതമായ പ്രക്രിയയിലൂടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Kerala

പി​എം ശ്രീ ​പ​ദ്ധ​തി ; മ​ന്ത്രി​സ​ഭ​യെ മു​ഖ്യ​മ​ന്ത്രി ക​ബ​ളി​പ്പി​ച്ചു: വി.​ഡി.​സ​തീ​ശ​ൻ

കൊ​ച്ചി: പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ കേ​ര​ളം ഒ​പ്പു​വ​ച്ച​തോ​ടെ മു​ഖ്യ​മ​ന്ത്രി മ​ന്ത്രി​സ​ഭ​യെ ക​ബ​ളി​പ്പി​ച്ചെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. ക​രാ​ർ ഒ​പ്പു​വ​ച്ചി​രി​ക്കു​ന്ന​ത് ഒ​ക്ടോ​ബ​ർ 16നാ​ണ്. പ​ത്താം തീ​യ​തി മു​ഖ്യ​മ​ന്ത്രി പ്ര​ധാ​ന​മ​ന്ത്രി​യെ​യും അ​മി​ത്ഷാ​യെ​യും ക​ണ്ടി​രു​ന്നു.

ക​രാ​ർ ഒ​പ്പി​ടാ​ൻ എ​ന്ത് സ​മ്മ​ർ​ദ്ദ​മാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ മേ​ൽ ഉ​ണ്ടാ​യ​ത്? ഏ​ത് ത​രം ബ്ലാ​ക്ക്‌​മെ​യി​ലിം​ഗാ​ണ് ന​ട​ന്നി​രി​ക്കു​ന്ന​ത്? എ​ന്ത് ഗൂ​ഢാ​ലോ​ച​ന​യാ​ണ് ന​ട​ന്ന​തെന്ന് പു​റ​ത്ത് വ​ര​ണം. മ​ന്ത്രി​സ​ഭ​യി​ലോ എ​ൽ​ഡി​എ​ഫി​ലോ ച​ർ​ച്ച ചെ​യ്തി​ല്ല.

സി​പി​എം ദേ​ശീ​യ സെ​ക്ര​ട്ട​റി എം.​എ.​ബേ​ബി പോ​ലും ഇ​ത​റി​ഞ്ഞി​ട്ടി​ല്ല. ആ​രും അ​റി​യാ​തെ ഇ​ത്ര ര​ഹ​സ്യ സ്വ​ഭാ​വ​ത്തി​ൽ പി​എം ശ്രീ​യി​ൽ ഒ​പ്പു​വ​യ്ക്കാ​നു​ള്ള ദു​രൂ​ഹ​ത മ​റ​നീ​ക്കി പു​റ​ത്ത് വ​ര​ണ​മെ​ന്നും വി.​ഡി.​സ​തീ​ശ​ൻ പ​റ​ഞ്ഞു.

മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ മ​ന്ത്രി കെ.​രാ​ജ​ൻ പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ ഒ​പ്പി​ട​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. അ​പ്പോ​ഴും മു​ഖ്യ​മ​ന്ത്രി​യും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യും മി​ണ്ടാ​തി​രു​ന്നു. എ​ത്ര വ​ലി​യ ക​ബ​ളി​പ്പി​ക്ക​ലാ​ണ് ഇ​വ​ർ ന​ട​ത്തി​യ​ത്. എ​ന്തി​നാ​ണ് മ​ന്ത്രി​സ​ഭ? മ​ന്ത്രി​മാ​ർ രാ​ജി​വ​യ്ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

സി​പി​ഐ പോ​ലും അ​റി​ഞ്ഞി​ല്ല, സി​പി​എം- ബി​ജെ​പി ബ​ന്ധ​ത്തി​ന് ഇ​ട​നി​ല​യാ​യി പി​എം ശ്രീ ​മാ​റി: വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: സി​പി​ഐ പോ​ലും അ​റി​യാ​തെ​യാ​ണ് പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ സ​ര്‍​ക്കാ​ര്‍ ഒ​പ്പു​വ​ച്ച​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. മോ​ദി​യെ മു​ഖ്യ​മ​ന്ത്രി ക​ണ്ട​തി​ന് പി​ന്നാ​ലെ​യാ​ണ് ഒ​പ്പു​വ​ച്ച​ത്. സി​പി​എം- ബി​ജെ​പി ബ​ന്ധ​ത്തി​ന് ഇ​ട​നി​ല​യാ​യി​രി​ക്കു​ക​യാ​ണ് പി​എം ശ്രീ​യെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​ർ​ക്കാ​രി​ന്‍റേ​ത് ഏ​ക​പ​ക്ഷീ​യ തീ​രു​മാ​ന​മാ​ണ്. നി​ബ​ന്ധ​ന​ക​ളി​ൽ എ​തി​ർ​പ്പ് അ​റി​യി​ക്കാ​തെ​യാ​ണ് ഒ​പ്പ് വ​ച്ചി​രി​ക്കു​ന്ന​ത്. ആ​ർ​എ​സ്എ​സ് അ​ജ​ണ്ട​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. സി​പി​എം കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ട് പോ​ലും നോ​ക്കി​യി​ല്ല. സി​പി​ഐ​യേ​ക്കാ​ൾ വ​ലു​താ​ണ് സി​പി​എ​മ്മി​ന് ബി​ജെ​പി എ​ന്ന് തെ​ളി​യി​ച്ചു​വെ​ന്നും വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

Kerala

ദേ​വ​സ്വം ബോ​ർ​ഡി​നെ ച​വി​ട്ടി പു​റ​ത്താ​ക്ക​ണം; വ​കു​പ്പ് മ​ന്ത്രി രാ​ജി​വ​യ്ക്ക​ണം: വി.​ഡി. സ​തീ​ശ​ൻ

പാ​ല​ക്കാ​ട്: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഞെ​ട്ടി​ക്കു​ന്ന തെ​ളി​വു​ക​ൾ ഹൈ​ക്കോ​ട​തി പു​റ​ത്തു​വി​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ദേ​വ​സ്വം മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.

വ​ലി​യ സ്വ​ർ​ണ​ക​വ​ർ​ച്ച​യാ​ണ് ശ​ബ​രി​മ​ല​യി​ൽ ന​ട​ന്ന​തെ​ന്ന് ഹൈ​ക്കോ​ട​തി അ​ടി​വ​ര​യി​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഇ​പ്പോ​ഴ​ത്തെ ദേ​വ​സ്വം ബോ​ർ​ഡി​നും ദേ​വ​സ്വം മ​ന്ത്രി​ക്കും പ​ങ്കു​ണ്ടെ​ന്ന​ത് വ​ളെ​ര വ്യ​ക്ത​മാ​ണ്. അ​ടി​യ​ന്ത​ര​മാ​യി ദേ​വ​സ്വം മ​ന്ത്രി രാ​ജി​വെ​യ്ക്ക​ണം. ദേ​വ​സ്വം ബോ​ർ​ഡി​നെ ച​വി​ട്ടി പു​റ​ത്താ​ക്ക​ണ​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

ഹൈ​ക്കോ​ട​തി ഇ​ട​പെ​ട്ടി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ ഇ​ത്ത​വ​ണ കൊ​ണ്ടു​പോ​യ ദ്വാ​ര​പാ​ല​ക ശി​ൽ​പ​വും വി​ൽ​ക്കു​മാ​യി​രു​ന്നു. ആ​റു കൊ​ല്ല​ത്തി​നി​ട​യി​ൽ നാ​ൽ​പ​ത് വ​ർ​ഷം വാ​റ​ണ്ടി​യു​ള്ള സാ​ധ​നം വീ​ണ്ടും മ​ങ്ങി​യെ​ന്നു പ​റ​ഞ്ഞ് ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്കു കൊ​ടു​ത്ത​ത് വ​ലി​യ ക​വ​ർ​ച്ച​യ്ക്ക് വേ​ണ്ടി​യാ​ണെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ശ​ബ​രി​മ​ല​യി​ലെ ദ്വാ​ര​പാ​ല​ക പാ​ളി​ക​ൾ വി​റ്റു, ചെ​ന്നൈ​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത് വ്യാ​ജ​പാ​ളി​ക​ൾ: വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ ദ്വാ​ര​പാ​ല​ക പാ​ളി​ക​ൾ വി​റ്റെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ചെ​ന്നൈ​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത് യ​ഥാ​ർ​ഥ​മ​ല്ല. ആ​ർ​ക്കാ​ണ് വി​റ്റ​തെ​ന്ന് അ​ന്ന​ത്തെ മ​ന്ത്രി ക​ട​കം​പ​ള്ളി പ​റ​യ​ണ​മെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ശ​ബ​രി​മ​ല​യി​ൽ വ​ലി​യ ക​ച്ച​വ​ട​മാ​ണ് ന​ട​ന്ന​ത്. കൂ​ട്ടു​നി​ന്ന​ത് സ​ർ​ക്കാ​രും ബോ​ർ​ഡു​മാ​ണ്. ഹൈ​ക്കോ​ട​തി​ക്ക് ഈ ​ത​ട്ടി​പ്പ് മ​ന​സ്സി​ലാ​യി. പോ​റ്റി കു​ടു​ങ്ങി​യാ​ൽ എ​ല്ലാ​വ​രും കു​ടു​ങ്ങും. പോ​റ്റി​യെ ര​ക്ഷി​ക്കാ​ൻ ആ​ണ് ഇ​പ്പോ​ൾ നീ​ക്ക​മെ​ന്നും സ​തീ​ശ​ൻ കു​റ്റ​പ്പെ​ടു​ത്തി.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: പു​റ​ത്തു​വ​രു​ന്ന​ത് വ​ൻ ഗൂ​ഢാ​ലോ​ച​ന, ദേ​വ​സ്വം​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണം: വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണം കൊ​ള്ള​യ​ടി​ച്ച​തി​നു പി​ന്നി​ൽ വ​ൻ ഗൂ​ഡാ​ലോ​ച​ന​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. സം​ഭ​വ​ത്തി​നു പി​ന്നി​ൽ രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​ലു​ള്ള​വ​രു​ടെ പ​ങ്കും ഗൂ​ഡാ​ലോ​ച​ന​യും ഉ​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് എ​ഫ്ഐ​ആ​ര്‍. ദേ​വ​സ്വം മ​ന്ത്രി അ​ടി​യ​ന്ത​ര​മാ​യി രാ​ജി​വ​യ്ക്ക​ണ​മെ​ന്നും വീ​ണ്ടും ത​ട്ടി​പ്പി​ന് ന​ട​ത്താ​ന്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യു​മാ​യി ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യ ദേ​വ​സ്വം ബോ​ര്‍​ഡ് പി​രി​ച്ചു​വി​ട​ണ​മെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ൽ 2019ലെ ​ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റും അം​ഗ​ങ്ങ​ളും പ്ര​തി​ക​ളാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ന്ന​ത്തെ ദേ​വ​സ്വം മ​ന്ത്രി​യു​ടെ പ​ങ്കി​നെ കു​റി​ച്ചും അ​ന്വേ​ഷി​ക്ക​ണം. സ്വ​ര്‍​ണ​ക്കൊ​ള്ള ന​ട​ത്തി​യെ​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡ് ക​ണ്ടെ​ത്തി​യ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യെ 2025-ല്‍ ​വീ​ണ്ടും വി​ളി​ച്ചു വ​രു​ത്തി സ്വ​ര്‍​ണ​പാ​ളി കൊ​ടു​ത്തു വി​ട്ട​തി​ലും ദു​രൂ​ഹ​ത​യു​ണ്ട്. ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യ​വ​രെ നി​യ​മ​ത്തി​ന് മു​ന്നി​ല്‍ കൊ​ണ്ടു​വ​ര​ണം.

ശ​ബ​രി​മ​ല​യി​ലെ ദ്വാ​ര​പാ​ല​ക ശി​ല്പ​ങ്ങ​ൾ മോ​ഷ്ടി​ച്ച് വി​റ്റെ​ന്ന് തെ​ളി​യു​ക​യും സ​ര്‍​ക്കാ​രും സി​പി​എം നേ​താ​ക്ക​ളും സം​ശ​നി​ഴ​ലി​ലാ​കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ല്‍ നി​ന്നു ഒ​ഴി​ഞ്ഞു മാ​റാ​ന്‍ സ​ര്‍​ക്കാ​രി​നും ദേ​വ​സ്വം വ​കു​പ്പി​നും ക​ഴി​യി​ല്ലെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

Kerala

ദ്വാ​ര​പാ​ല​ക ശി​ല്‍​പം ഒ​രു കോ​ടീ​ശ്വ​ര​ന് വി​റ്റു, ആ​ര്‍​ക്കാ​ണെ​ന്ന് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന് അ​റി​യാം: വി.​ഡി. സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ ദ്വാ​ര​പാ​ല​ക ശി​ല്പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ല്‍ അ​ന്ന​ത്തെ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. ദ്വാ​ര​പാ​ല​ക ശി​ല്പം വി​ല്‍​ക്കാ​ന്‍ ക​ട​കം​പ​ള്ളി കൂ​ട്ടു​നി​ന്നെ​ന്നാ​ണ് വി​മ​ര്‍​ശ​നം.

ദ്വാ​ര​പാ​ല​ക ശി​ല്‍​പം ഒ​രു കോ​ടീ​ശ്വ​ര​ന് വി​റ്റു​വെ​ന്നും ക​ട​കം​പ​ള്ളി​യോ​ട് ചോ​ദി​ച്ചാ​ല്‍ ആ​ര്‍​ക്കാ​ണ് വി​റ്റ​ത് എ​ന്ന​റി​യാ​മെ​ന്നും സ​തീ​ശ​ന്‍ ആ​രോ​പി​ച്ചു. സ്വ​ര്‍​ണം ചെ​മ്പാ​ക്കി​യ രാ​സ​വി​ദ്യ ആ​ണ് ന​ട​ന്ന​ത്. ഒ​രു പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി സ​ര്‍​ക്കാ​രി​ന് പ​റ​യാ​നു​ള്ള​ത് പ​റ​യു​ക​യാ​ണ് വേ​ണ്ട​ത്. എ​ന്താ​ണ് ഇ​ത്ര​യും നാ​ളാ​യി മി​ണ്ടാ​തെ ഇ​രി​ക്കു​ന്ന​തെ​ന്നും സ​തീ​ശ​ന്‍ വി​മ​ര്‍​ശി​ച്ചു.

കോ​ണ്‍​ഗ്ര​സ് നി​യ​മ​സ​ഭ​യ്ക്ക് അ​ക​ത്തും പു​റ​ത്തും പ്ര​തി​ഷേ​ധം തു​ട​രും. ക​ട്ട​ള​പ്പ​ടി​യും വാ​തി​ലും എ​ല്ലാം അ​ടി​ച്ചു​കൊ​ണ്ടു​പോ​യി. ഇ​പ്രാ​വ​ശ്യം അ​യ്യ​പ്പ​വി​ഗ്ര​ഹം കൂ​ടി കൊ​ണ്ടു​പോ​കാ​നാ​യി​രു​ന്നു പ്ലാ​ന്‍ എ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

പോ​ലീ​സി​നെ വി​ശ്വാ​സ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്. സ​ര്‍​ക്കാ​രി​നോ​ട​ല്ല പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി കു​ടു​ങ്ങി​യാ​ല്‍ എ​ല്ലാ​വ​രും കു​ടു​ങ്ങു​മെ​ന്നും വി.​ഡി. സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

Kerala

സ്വ​ര്‍​ണ​പ്പാ​ളി വി​വാ​ദം: സ​ഭ​യി​ൽ ഇ​ന്നും പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം, ഉ​ന്തും​ത​ള്ളും; ക്ഷു​ഭി​ത​നാ​യി സ്പീ​ക്ക​ർ

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​പ്പാ​ളി വി​വാ​ദ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം. ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി​യ പ്ര​തി​പ​ക്ഷം സ്പീ​ക്ക​റു​ടെ മു​ഖം മ​റ​ച്ച് ബാ​ന​ര്‍ ഉ​യ​ര്‍​ത്താ​ന്‍ ശ്ര​മി​ച്ചു. ഇ​തി​നു പി​ന്നാ​ലെ വാ​ച്ച് ആ​ന്‍​ഡ് വാ​ര്‍​ഡും പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ളും ത​മ്മി​ൽ ഉ​ന്തും​ത​ള്ളു​മു​ണ്ടാ​യി.

ദേ​വ​സ്വം മ​ന്ത്രി രാ​ജി വെ​ക്കു​ന്ന​തു​വ​രെ​യും ദേ​വ​സ്വം ബോ​ർ​ഡ് അം​ഗ​ങ്ങ​ളെ പു​റ​ത്താ​ക്കു​ന്ന​തു വ​രെ​യും സ​ഭാ ന​ട​പ​ടി​ക​ളു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ നി​ല​പാ​ടെ​ന്ന് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ ചോ​ദ്യോ​ത്ത​ര വേ​ള​യ്ക്ക് ത​ട​സം സൃ​ഷ്ടി​ച്ചു​കൊ​ണ്ട് പ്ര​തി​പ​ക്ഷം ബ​ഹ​ളം വ​ച്ചു. ഇ​തി​നു പി​ന്നാ​ലെ, വി​ഷ​യം ച​ർ​ച്ച ചെ​യ്യ​ണ​മെ​ങ്കി​ൽ നോ​ട്ടീ​സ് ന​ൽ​ക​ണ​മെ​ന്ന് സ്പീ​ക്ക​ർ​ക്ക് വേ​ണ്ടി എം.​ബി. രാ​ജേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു.

തു​ട​ർ​ന്ന്, പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യ പ്ര​തി​ഷേ​ധ​ത്തി​ൽ സ്പീ​ക്ക​ർ ക്ഷു​ഭി​ത​നാ​യി. ചൊ​വ്വാ​ഴ്ച സ​ഭ​യു​ടെ ഗാ​ല​റി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ നി​റ​ഞ്ഞി​രി​ക്കു​മ്പോ​ഴാ​ണ് സ്പീ​ക്ക​റു​ടെ മു​ഖം മ​റ​ച്ചു​കൊ​ണ്ടു​ള്ള പ്ര​തി​ഷേ​ധം ന​ട​ന്ന​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ അ​ദ്ദേ​ഹം ഇ​താ​ണോ കു​ട്ടി​ക​ൾ ക​ണ്ട് പ​ഠി​ക്കേ​ണ്ട​തെ​ന്നും ഇ​ത് ജ​നാ​ധി​പ​ത്യ​ത്തി​ന് ഭൂ​ഷ​ണ​മ​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, ബ​ഹ​ള​ത്തി​നി​ട​യി​ൽ "ചോ​ർ ഹേ, ​ചോ​ർ ഹേ, ​മു​ഴു​വ​ൻ ചോ​ർ ഹേ' ​എ​ന്ന് പ്ര​തി​പ​ക്ഷ​ത്തെ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ആ​ക്ഷേ​പി​ക്കു​ക​യും ചെ​യ്തു.

സ​ഭ ത​ട​സ​പ്പെ​ടു​ത്തി അ​തി​ല്‍ ആ​ഹ്ലാ​ദം ക​ണ്ടെ​ത്തു​ക​യാ​ണ് പ്ര​തി​പ​ക്ഷ​മെ​ന്ന് സേ​വ്യ​ര്‍ ചി​റ്റി​ല​പ്പ​ള്ളി പ​റ​ഞ്ഞു. ലെ​വ​ല്‍ ക്രോ​സ് പോ​ലെ പ്ര​തി​പ​ക്ഷം വി​ക​സ​നം ത​ട​സ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് കു​റ്റ​പ്പെ​ടു​ത്തി.

Kerala

സ്വ​ർ​ണ​പ്പാ​ളി വി​വാ​ദം: ഇ​ന്നും നി​യ​മ​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷ ബ​ഹ​ളം; ചോ​ദ്യ​ത്ത​ര​വേ​ള റ​ദ്ദാ​ക്കി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണ​പ്പാ​ളി വി​വാ​ദ​ത്തി​ൽ ഇ​ന്നും നി​യ​മ​സ​ഭ‍​യി​ല്‍ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം. ചോ​ദ്യോ​ത്ത​ര​വേ​ള തു​ട​ങ്ങി​യ​പ്പോ​ള്‍ ത​ന്നെ പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധ​വു​മാ​യി ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി. വി​ഷ​യ​ത്തി​ലെ ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ണം ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്നും ദേ​വ​സ്വം മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഹൈ​ക്കോ​ട​തി​യെ പോ​ലും ക​ണ​ക്കി​ലെ​ടു​ക്കാ​ത്ത പ്ര​തി​പ​ക്ഷ​മാ​ണി​തെ​ന്ന് എ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ് കു​റ്റ​പ്പെ​ടു​ത്തി. രാ​ഷ്ട്രീ​യ​ക്ക​ളി​യു​മാ​യി വ​ര​രു​തെ​ന്ന് സു​പ്രീം കോ​ട​തി പ്ര​തി​പ​ക്ഷ​ത്തോ​ട് പ​റ​ഞ്ഞ​ത് തി​ങ്ക​ളാ​ഴ്ച​യാ​ണെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷും പ​റ​ഞ്ഞു. അ​തേ​സ​മ​യം, സ​ർ​ക്കാ​ർ ച​ർ​ച്ച​യ്ക്ക് ത​യാ​റാ​ക​ണ​മെ​ന്ന് സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷം സ്പീ​ക്ക​റു​ടെ ഡ​യ​സി​നു മു​ന്നി​ൽ വ​രെ പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യി പ്ര​തി​ഷേ​ധി​ച്ച​തോ​ടെ ചോ​ദ്യ​ത്ത​ര​വേ​ള റ​ദ്ദാ​ക്കി.

Kerala

സ്വ​ർ​ണ​പ്പാ​ളി വി​ഷ​യം: സ​ർ​ക്കാ​രും ദേ​വ​സ്വം ബോ​ർ​ഡും കു​റ്റ​ക്കാ​ർ; സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി വി​ഷ​യ​ത്തി​ൽ ഹൈ​ക്കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ഉ​ത്ത​ര​വാ​ദി​ത്ത​മേ​റ്റെ​ടു​ത്ത് ദേ​വ​സ്വം മ​ന്ത്രി രാ​ജി​വ​യ്ക്ക​ണം. ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്നും സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ശ​ബ​രി​മ​ല അ​യ്യ​പ്പ​ന്‍റെ സ്വ​ർ​ണം ക​വ​ർ​ന്ന​ത് 2022ൽ ​ത​ന്നെ സ​ർ​ക്കാ​രി​നും ദേ​വ​സ്വം ബോ​ർ​ഡി​നും അ​റി​യാ​വു​ന്ന വി​ഷ​യ​മാ​ണ്. ഹൈ​ക്കോ​ട​തി ഇ​ട​പെ​ട്ട​പ്പോ​ഴാ​ണ് വി​വ​രം പു​റ​ത്താ​യ​ത്. സ​ർ​ക്കാ​രും ദേ​വ​സ്വം ബോ​ർ​ഡും ക​ള്ള​ക്ക​ച്ച​വ​ട​ത്തി​ൽ പ​ങ്കാ​ളി​യാ​ണെ​ന്നും സ​തീ​ശ​ൻ ആ​രോ​പി​ച്ചു.

ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി മാ​ത്ര​മ​ല്ല സ​ർ​ക്കാ​രും ദേ​വ​സ്വം ബോ​ർ​ഡും കു​റ്റ​ക്കാ​രാ​ണ്. സ്വ​ർ​ണം ക​വ​ർ​ന്നെ​ന്ന് ബോ​ധ്യ​പ്പെ​ട്ടി​ട്ടും അ​തേ സ്പോ​ൺ​സ​റെ ത​ന്നെ ഏ​ൽ​പ്പി​ച്ചു. നാ​ൽ​പ​ത് ദി​വ​സം ക​ഴി​ഞ്ഞാ​ണ് ചെ​ന്നെ​യി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് എ​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

"അ​യ്യ​പ്പ സം​ഗ​മം പ്ര​ഹ​സ​ന​മാ​യി; അ​യ്യ​പ്പ ഭ​ക്ത​രെ​യും വി​ശ്വാ​സി​ക​ളെ​യും ക​ബ​ളി​പ്പി​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ ശ്ര​മം പൊ​ളി​ഞ്ഞു': വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ ആ​ചാ​ര ലം​ഘ​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ പി​ണ​റാ​യി വി​ജ​യ​ന്‍റെ ക​ര്‍​മ്മി​ക​ത്വ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ട് രാ​ഷ്ട്രീ​യ ദു​ഷ്ട​ലാ​ക്കോ​ടെ സം​ഘ​ടി​പ്പി​ച്ച അ​യ്യ​പ്പ സം​ഗ​മം പ്ര​ഹ​സ​ന​മാ​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.

അ​യ്യ​പ്പ സം​ഗ​മ​ത്തി​ല്‍ ത​ത്വ​മ​സി​യെ​യും ഭ​ഗ​വ​ദ്ഗീ​ത​യെ​യും കു​റി​ച്ച് പ​റ​ഞ്ഞ പി​ണ​റാ​യി വി​ജ​യ​ന്‍ നേ​ര​ത്തെ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളെ​യും വി​ശ്വാ​സ​ത്തെ​യും അ​വ​ഹേ​ളി​ച്ച​ത് വി​ശ്വാ​സ സ​മൂ​ഹം മ​റ​ക്കി​ല്ല. ശ​ബ​രി​മ​ല​യി​ലെ വി​ശ്വാ​സ​ങ്ങ​ളെ ത​ക​ര്‍​ക്കാ​നും ഭ​ക്ത​രെ അ​പ​മാ​നി​ക്കാ​നും ശ്ര​മി​ച്ച പി​ണ​റാ​യി വി​ജ​യ​നും എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രും അ​തേ ശ​ബ​രി​മ​ല​യെ​യും അ​യ്യ​പ്പ​നെ​യും രാ​ഷ്ട്രീ​യ പ്ര​ച​ര​ണ​ത്തി​ന് വേ​ണ്ടി ദു​രു​പ​യോ​ഗം ചെ​യ്ത​തി​നു​ള്ള തി​രി​ച്ച​ടി കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍ ന​ല്‍​കു​മെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഒ​ഴി​ഞ്ഞ ക​സേ​ര​ക​ള്‍ എ​ഐ നി​ര്‍​മി​തി​യെ​ന്നു പ​റ​ഞ്ഞ് ജ​ന​ങ്ങ​ളു​ടെ പൊ​തു​ബോ​ധ്യ​ത്തെ ചോ​ദ്യം ചെ​യ്ത സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍ സ്വ​യം അ​പ​ഹാ​സ്യ​നാ​ക​രു​തെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. സം​ഗ​മം ആ​ഗോ​ള വി​ജ​യ​മെ​ന്നും ലോ​ക​പ്ര​ശ​സ്ത​മാ​യ വി​ജ​യ​മെ​ന്നു പ​റ​ഞ്ഞ​തി​ലൂ​ടെ എം.​വി ഗോ​വി​ന്ദ​ന്‍ പി​ണ​റാ​യി വി​ജ​യ​നെ പ​രി​ഹ​സി​ച്ച​താ​ണോ​യെ​ന്നും സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.

അ​യ്യ​പ്പ ഭ​ക്ത​രെ​യും വി​ശ്വാ​സി​ക​ളെ​യും ക​ബ​ളി​പ്പി​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ ശ്ര​മം പൊ​ളി​ഞ്ഞെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് സം​ഗ​മ വേ​ദി​യി​ലെ ഒ​ഴി​ഞ്ഞ ക​സേ​ര​ക​ള്‍. സ​ര്‍​ക്കാ​ര്‍ അ​വ​കാ​ശ​പ്പെ​ട്ട​തി​ന്‍റെ നാ​ലി​ലൊ​ന്നു പേ​ര്‍ പോ​ലും സം​ഗ​മ​ത്തി​നെ​ത്തി​യി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍​ക്ക​ണ്ട് ന​ട​ത്തി​യ രാ​ഷ്ട്രീ​യ നാ​ട​കം ബോ​ധ്യ​പ്പെ​ട്ട​തു കൊ​ണ്ടാ​ണ് അ​യ്യ​പ്പ ഭ​ക്ത​ര്‍ സം​ഗ​മ​ത്തോ​ട് മു​ഖം തി​രി​ച്ച​ത്. ദേ​വ​സ്വം ബോ​ര്‍​ഡ് ജീ​വ​ന​ക്കാ​രും മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും സ്റ്റാ​ഫ് അം​ഗ​ങ്ങ​ളും ഉ​ദ്യോ​സ്ഥ​രു​മാ​ണ് സ​ദ​സി​ലു​ണ്ടാ​യി​രു​ന്ന​തി​ല്‍ ഭൂ​രി​ഭാ​ഗ​വും.

യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ ആ​ശം​സ അ​ഭി​മാ​ന​ത്തോ​ടെ വാ​യി​ച്ച​തി​ലൂ​ടെ സ​ര്‍​ക്കാ​ര്‍ എ​ന്ത് സ​ന്ദേ​ശ​മാ​ണ് ന​ല്‍​കു​ന്ന​തെ​ന്നും വി.​ഡി. സ​തീ​ശ​ൻ പ്ര​സ്താ​വ​ന​യി​ൽ ചോ​ദി​ച്ചു.

Kerala

അ​യ്യ​പ്പ​ന്‍റെ നാ​ലുകി​ലോ സ്വ​ർ​ണം അ​ടി​ച്ചു​മാ​റ്റി​യ​വ​രാ​ണ് അ​യ്യ​പ്പ സം​ഗ​മം ന​ട​ത്തു​ന്ന​ത്: വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. അ​യ്യ​പ്പ​ന്‍റെ നാ​ലുകി​ലോ സ്വ​ർ​ണം അ​ടി​ച്ചു​മാ​റ്റി​യ​വ​രാ​ണ് അ​യ്യ​പ്പ സം​ഗ​മം ന​ട​ത്തു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.

നി​യ​മ​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് കൊ​ടു​ത്തി​ട്ട് അ​നു​മ​തി നി​ഷേ​ധി​ച്ചു. ഹൈ​ക്കോ​ട​തി അ​റി​യാ​തെ സ​ർ​ക്കാ​രി​ലെ ചി​ല​രും ദേ​വ​സ്വം ബോ​ർ​ഡി​ലെ ചി​ല​രും ചേ​ർ​ന്നാ​ണ് സ്വ​ർ​ണം കൊ​ള്ള​യ​ടി​ച്ച​തെ​ന്നും അ​ദേ​ഹം ആ​രോ​പി​ച്ചു.

നാ​ല് കി​ലോ സ്വ​ർ​ണം കൊ​ള്ള​യ​ടി​ച്ചി​ട്ടാ​ണ് നാ​ളെ അ​യ്യ​പ്പ​സം​ഗ​മം ന​ട​ത്തു​ന്ന​ത്. അ​തി​ന് മു​ൻ​പ് സ്വ​ർ​ണം എ​വി​ടെ​പ്പോ​യെ​ന്ന് കേ​ര​ള​ത്തി​ലെ അ​യ്യ​പ്പ​ഭ​ക്ത​രോ​ടും വി​ശ്വാ​സി​ക​ളോ​ടും പ​റ​യേ​ണ്ട ബാ​ധ്യ​ത സ​ർ​ക്കാരിനുണ്ട്. സ്വ​ർ​ണം കൊ​ള്ള​യ​ടി​ച്ച​തി​ന്‍റെ പാ​പം മ​റ​ക്കാ​നാ​ണോ ഇ​പ്പോ​ൾ അ​യ്യ​പ്പ​സം​ഗ​മം ന​ട​ത്തു​ന്ന​തെ​ന്ന് സം​ശ​യ​മു​ണ്ടെ​ന്നും വി.​ഡി.​സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ സ​ഭ​യ്ക്ക് അ​ക​ത്തും പു​റ​ത്തും പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നും അദ്ദേഹം അറിയിച്ചു.

Kerala

സ്വ​ര്‍​ണ​പ്പാ​ളി വി​വാ​ദം: കോ​ട​തി​യോ​ടും നി​യ​മ​സ​ഭ​യോ​ടും പ്ര​തി​പ​ക്ഷം പ​രാ​ക്ര​മം കാ​ണി​ക്കു​ന്നു​വെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി വി​ഷ​യ​ത്തി​ൽ പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. കോ​ട​തി​യോ​ടും നി​യ​മ​സ​ഭ​യോ​ടും പ്ര​തി​പ​ക്ഷം പ​രാ​ക്ര​മം കാ​ണി​ക്കു​ന്നെ​ന്ന് മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.

കോ​ട​തി​യി​ൽ ഇ​രി​ക്കു​ന്ന വി​ഷ​യം സ​ഭ​യ്ക്ക് പ​രി​ഗ​ണി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വി​ന് വ്യ​ക്ത​മാ​യി അ​റി​യാം. പ്ര​തി​പ​ക്ഷ​ത്തി​ന് കൊ​തി​ക്കെ​റു​വാ​ണ്. അ​യ്യ​പ്പ സം​ഗ​മം ക​ല​ക്കാ​ൻ പ്ര​തി​പ​ക്ഷം ശ്ര​മി​ച്ചെ​ങ്കി​ലും അ​ത് ന​ട​ന്നി​ല്ല. അ​തി​ന്‍റെ അ​തൃ​പ്തി​യാ​ണെ​ന്നും മ​ന്ത്രി പ​രി​ഹ​സി​ച്ചു.

മൂ​ന്നു​ദി​വ​സം അ​ടി​യ​ന്ത​ര​പ്ര​മേ​യം ച​ർ​ച്ച ചെ​യ്ത​തി​ന്‍റെ ക്ഷീ​ണം പ്ര​തി​പ​ക്ഷ​ത്തി​നു​ണ്ട്. ഇ​ന്ന് ഇ​രി​ക്കേ​ണ്ടി വ​രു​മോ​യെ​ന്ന് പ്ര​തി​പ​ക്ഷ​ത്തി​ന് ആ​ശ​ങ്ക​യാ​ണ്. സ​ഭ​യി​ൽ ആ​ർ​എ​സ്എ​സി​ന് ആ​ളി​ല്ലാ​ത്ത​തി​ന്‍റെ കു​റ​വ് പ്ര​തി​പ​ക്ഷ നേ​താ​വ് ത​ന്നെ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്നെ​ന്നും എം.​ബി. രാ​ജേ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ശ്രീ​കോ​വി​ലി​ലെ ശി​ല്പം പൊ​തി​ഞ്ഞ സ്വ​ർ​ണ​പ്പാ​ളി അ​നു​മ​തി​യി​ല്ലാ​തെ കൊ​ണ്ടു​പോ​യ​തും അ​തി​ന്‍റെ തൂ​ക്കം നാ​ലു കി​ലോ​യോ​ളം കു​റ​ഞ്ഞു എ​ന്ന് ക​ണ്ടെ​ത്തി​യ​തും വി​ശ്വാ​സ സ​മൂ​ഹ​ത്തി​ൽ ക​ടു​ത്ത ആ​ശ​ങ്ക ഉ​ണ്ടാ​ക്കി എ​ന്ന് വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ട് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​നാ​ണ് അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സ് ന​ല്കി​യ​ത്. എ​ന്നാ​ല്‍ അ​ടി​യ​ന്ത​ര പ്ര​മേ​യം അ​നു​വ​ദി​ക്കാ​തി​രു​ന്ന​തോ​ടെ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷം സ​ഭ​യി​ല്‍ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി​രു​ന്നു.

Kerala

സ​തീ​ശ​ൻ അ​ഹ​ങ്കാ​ര​ത്തി​ന് കൈ​യും കാ​ലും വ​ച്ച നേ​താ​വ്: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

അ​ടൂ​ർ: പ്ര​തി​പ​ക്ഷ നേ​താ​വ് മു​ഖ്യ​മ​ന്ത്രി​യാ​കാ​നു​ള്ള റി​ഹേ​ഴ്സ​ലി​ലാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ​പ്പോ​ലെ അ​ഹ​ങ്കാ​ര​ത്തി​നു കൈ​യും കാ​ലും​വ​ച്ച ഒ​രു നേ​താ​വി​നെ ക​ണ്ടി​ട്ടി​ല്ലെ​ന്നും എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. അ​ടൂ​രി​ൽ എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ നേ​തൃ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​മു​ദാ​യ​ത്തി​ൽ​പെ​ട്ട​വ​ർ അ​ധി​കാ​ര​ത്തി​ൽ വ​ര​ണ​മെ​ന്ന​താ​ണ് എ​സ്എ​ൻ​ഡി​പി​യു​ടെ ആ​ഗ്ര​ഹം. ഗൗ​രി​യ​മ്മ മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്നാ​യ​പ്പോ​ൾ ജാ​തി പ​റ​ഞ്ഞ് അ​വ​രെ ആ​ക്ഷേ​പി​ച്ചു. പി​ണ​റാ​യി​യെ ചെ​ത്തു​കാ​ര​ന്‍റെ മ​ക​നെ​ന്നു പ​റ​ഞ്ഞ് ആ​ക്ഷേ​പി​ച്ച​പ്പോ​ൾ താ​ൻ ചെ​ത്തു​കാ​ര​ന്‍റെ മ​ക​ൻ ത​ന്നെ​യാ​ണെ​ന്ന് ധൈ​ര്യ​ത്തോ​ടെ പ​റ​ഞ്ഞ പി​ണ​റാ​യി​യു​ടെ ഇ​മേ​ജ് വ​ർ​ധി​ച്ചു വ​രു​ന്ന​ത് അ​വ​രാ​രും മ​ന​സി​ലാ​ക്കു​ന്നി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

ഈ​ഴ​വ​സ​മു​ദാ​യ​ത്തി​ൽ പെ​ട്ട​വ​ർ കൂ​ടു​ത​ലും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളാ​ണ്. അ​തി​നു മാ​റ്റ​മു​ണ്ടാ​ക​ണം. ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കാ​ണ് വാ​രി​ക്കോ​രി കൊ​ടു​ക്കു​ന്ന​ത്. എ​ല്ലാ സ​മു​ദാ​യ​ത്തി​ൽ പെ​ട്ട​വ​ർ​ക്കും സാ​മൂ​ഹ്യ​നീ​തി ല​ഭി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

"ഇ​ഷ്ട​മി​ല്ലാ​ത്ത അ​ച്ചി തൊ​ട്ട​തെ​ല്ലാം കു​റ്റം; സ​തീ​ശ​ന് ഒ​രു വി​ല​യും ഇ​ല്ലാ​താ​യി': വെ​ള്ളാ​പ്പ​ള്ളി

പ​ത്ത​നം​തി​ട്ട: ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​നെ​തി​രാ​യ പ്ര​തി​പ​ക്ഷ നി​ല​പാ​ടി​നെ വി​മ​ർ​ശി​ച്ച് എ​സ്‍​എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ഇ​ഷ്ട​മി​ല്ലാ​ത്ത അ​ച്ചി തൊ​ട്ട​ത​ലെ​ല്ലാം കു​റ്റ​മെ​ന്ന അ​വ​സ്ഥ​യാ​ണ് പ്ര​തി​പ​ക്ഷ​ത്തി​നെ​ന്നും വി.​ഡി. സ​തീ​ശ​ന്‍റെ ആ​യു​ധ​ങ്ങ​ളെ​ല്ലാം ചീ​റ്റി​പ്പോ​കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

വി.​ഡി. സ​തീ​ശ​ന് ഒ​രു വി​ല​യും ഇ​ല്ലാ​യാ​യി​രി​ക്കു​ന്നു. അ​താ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പോ​ലും സ​ഭ​യി​ലെ​ത്താ​ൻ കാ​ര​ണം. കോ​ണ്‍​ഗ്ര​സി​ൽ സ​തീ​ശ​ന്‍റെ പ്ര​സ​ക്തി ന​ഷ്ട​പ്പെ​ട്ടു​വെ​ന്നും വെ​ള്ളാ​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​മ്പ​യി​ൽ ന​ട​ക്കു​ന്ന ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ര്‍​ത്തി​ച്ചു. സം​ഗ​മ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത് ന​ല്ല കാ​ര്യ​മാ​ണ്. എ​ന്നാ​ൽ, അ​യ്യ​പ്പ സം​ഗ​മ​ത്തി​ന് ബ​ദ​ലാ​യി പ​ന്ത​ള​ത്ത് ന​ട​ക്കു​ന്ന വി​ശ്വാ​സ സം​ഗ​മ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ചാ​ലും പ​ങ്കെ​ടു​ക്കി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​റ​ഞ്ഞു.

Kerala

ഇ​ത് സ്റ്റാ​ലി​ന്‍റെ റ​ഷ്യ​യ​ല്ല, പി​ണ​റാ​യി ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഒ​ഴി​യ​ണം: വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പോ​ലീ​സ് അ​തി​ക്ര​മ​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ നി​യ​മ​സ​ഭ​യി​ൽ ആ​ഞ്ഞ​ടി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ഇ​ത് സ്റ്റാ​ലി​ന്‍റെ റ​ഷ്യ​യ​ല്ലെ​ന്നും ജ​നാ​ധി​പ​ത്യ കേ​ര​ള​മാ​ണെ​ന്നും സ​തീ​ശ​ൻ അ​ടി​യ​ന്ത​ര പ്ര​മേ​യ ച​ര്‍​ച്ച​യി​ല്‍ പ​റ​ഞ്ഞു.

കു​ന്നം​കു​ളം, പീ​ച്ചി, പേ​രൂ​ർ​ക്ക​ട സം​ഭ​വ​ങ്ങ​ൾ നി​ര​ത്തി​ക്കൊ​ണ്ടാ​യി​രു​ന്നു സ​തീ​ശ​ന്‍റെ പ്ര​തി​ക​ര​ണം.
മു​ഖ്യ​മ​ന്ത്രി സ്റ്റാ​ലി​ൻ ച​മ​യാ​ൻ ശ്ര​മി​ച്ചാ​ൽ ചോ​ദ്യം ചെ​യ്യു​മെ​ന്ന പ​റ​ഞ്ഞ സ​തീ​ശ​ൻ, മു​ഖ്യ​മ​ന്ത്രി ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്റെ ചു​മ​ത​ല ഒ​ഴി​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

പോ​ലീ​സി​ലെ ഏ​റാ​ൻ​മൂ​ളി​ക​ൾ​ക്ക് സ​ർ​ക്കാ​ർ പ്രോ​ത്സാ​ഹ​നം കൊ​ടു​ക്കു​ക​യാ​ണ്. വൃ​ത്തി​കേ​ടു​ക​ൾ​ക്ക് മു​ഴു​വ​ൻ പോ​ലീ​സ് കൂ​ട്ടു​നി​ൽ​ക്കു​ന്നു. ഏ​രി​യാ സെ​ക്ര​ട്ട​റി​യേ​യും ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​യും പോ​ലീ​സി​ന് പേ​ടി​യാ​ണെ​ന്നും സ​തീ​ശ​ൻ കു​റ്റ​പ്പെ​ടു​ത്തി.

മു​ഖ്യ​മ​ന്ത്രി സ്റ്റാ​ലി​ൻ ച​മ​യാ​ൻ ശ്ര​മി​ച്ചാ​ൽ ചോ​ദ്യം ചെ​യ്യും. മു​ഖ്യ​മ​ന്ത്രി ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ ചു​മ​ത​ല ഒ​ഴി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. കു​ന്നം​കു​ളം കേ​സി​ലെ ഉ​ത്ത​ര​വാ​ദി​ക​ളാ​യ പോ​ലീ​സു​കാ​രെ സ​ർ​വീ​സി​ൽ നി​ന്നു പു​റ​ത്താ​ക്കു​ന്ന​തു വ​രെ നി​യ​മ​സ​ഭാ ക​വാ​ട​ത്തി​ൽ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം തു​ട​രു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു.

Kerala

മെ​ഡി. കോ​ള​ജു​ക​ളി​ലും സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും ചി​കി​ത്സാ പ്ര​തി​സ​ന്ധി​യി​ല്ല: ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലും സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും ചി​കി​ത്സാ പ്ര​തി​സ​ന്ധി​യി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍​ജ്. രോ​ഗി​ക​ള്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങി ന​ല്‍​കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ പ​ര​മാ​വ​ധി സൗ​ജ​ന്യ ചി​കി​ത്സ ന​ല്‍​കു​ക​യാ​ണ്. ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങി​പ്പി​ക്കു​ന്ന​ത് സ​ര്‍​ക്കാ​ര്‍ ന​യ​മ​ല്ല.

ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ വ​ലി​യ മാ​റ്റ​ങ്ങ​ള്‍ ഉ​ണ്ടാ​യെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള വി​ദ​ഗ്ധ​സ​മി​തി​യു​ടെ റി​പ്പോ​ര്‍​ട്ട് സ​ഭ​യി​ല്‍ വ​യ്ക്കു​ന്നു​വെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​സ​ത്തെ അ​പേ​ക്ഷി​ച്ച് മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​മാ​ണ് നി​ല​വി​ലു​ള്ള​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ ആ​രോ​ഗ്യ​മേ​ഖ​ല​യെ​ക്കു​റി​ച്ച് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യ​ങ്ങ​ള്‍ നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞ​ത്.

അ​തേസ​മ​യം ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ സി​സ്റ്റ​ത്തി​ന്‍റെ പ്ര​ശ്‌​നം ഇ​തു​വ​രെ പ​രി​ഹ​രി​ച്ചി​ല്ലേ​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ചോ​ദി​ച്ചു. ആ​രോ​ഗ്യ​വ​കു​പ്പി​ന് ക​പ്പി​ത്താ​നി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ സ​ര്‍​ജ​റി​ക്കു​ള്ള പ​ഞ്ഞി വ​രെ രോ​ഗി​ക​ള്‍ വാ​ങ്ങി ന​ല്‍​കേ​ണ്ട അ​വ​സ്ഥ​യാ​ണ്. രോ​ഗി​ക​ളെ സ​ര്‍​ക്കാ​ര്‍ ചൂ​ഷ​ണ​ത്തി​ന് വി​ട്ടുകൊ​ടു​ക്കു​ക​യാ​ണ്. പ​ത്ത് വ​ര്‍​ഷം മു​ന്‍​പ​ത്തെ യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്ന​തി​നെ പ്ര​തി​പ​ക്ഷ നേ​താ​വ് പ​രി​ഹ​സി​ച്ചു.

മ​ന്ത്രി പ​റ​യു​ന്ന കാ​ര്യ​ങ്ങ​ള്‍ ആ​ന​മ​ണ്ട​ത്ത​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. സം​സ്ഥാ​ന​ത്തെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ പ്ര​തി​സ​ന്ധി നി​ല​നി​ല്‍​ക്കു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു.

Kerala

പ്ര​തി​പ​ക്ഷ നേ​താ​വ് പ്ര​കോ​പി​ത​നാ​യി എ​ന്തെ​ല്ലാ​മോ വി​ളി​ച്ച് പ​റ​യു​ന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്ര​തി​പ​ക്ഷ നേ​താ​വ് പ്ര​കോ​പി​ത​നാ​യി എ​ന്തെ​ല്ലാ​മോ വി​ളി​ച്ച് പ​റ​യു​ന്നുവെന്നും മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ വ​രെ അ​ഭി​പ്രാ​യം കേ​ട്ട് പ്ര​തി​ക​രി​ക്ക​ണ​മാ​യി​രു​ന്നുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്ര​ധാ​ന​പ്പെ​ട്ട ഒ​രു സ്ഥാ​ന​മാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റേ​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം സ​മൂ​ഹം ന​ല്ല​തു​പോ​ലെ ശ്ര​ദ്ധി​ക്കും. ഉ​യ​ര്‍​ന്നു​വ​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ല്‍ കോ​ണ്‍​ഗ്ര​സി​ന​ക​ത്ത് നേ​താ​ക്ക​ള്‍ വ്യ​ത്യ​സ്ത അ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. അ​തൊ​ന്നും മ​റ്റൊ​രു രീ​തി​യി​ല​ല്ല. വി​കാ​രം പ്ര​ക​ടി​പ്പി​ക്കു​ക​യാ​ണ്. രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് മാ​ന്യ​ത​യും ധാ​ര്‍മി​ക​ത​യുമുണ്ടെന്നും പിണറായി കൂട്ടിച്ചേർത്തു.

പ​ല​തി​ന്‍റെ​യും ബാ​ധ്യ​ത​യാ​യി ഒ​രാ​ളെ സം​ര​ക്ഷി​ക്കു​ന്ന നി​ല പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും ഉ​ണ്ടാ​യി​ക്കൂ​ടാ. അ​ദ്ദേ​ഹം പ്ര​കോ​പി​ത​നാ​വു​ക​യാ​ണ്. എ​ന്തെ​ല്ലാ​മോ വി​ളി​ച്ചു​പ​റ​യു​ന്നു. അ​ങ്ങ​നെ​യൊ​രു നി​ല​യി​ലേ​ക്ക് അ​ദ്ദേ​ഹ​ത്തെ​പ്പോ​ലൊ​രാ​ള്‍ പോ​കാ​ന്‍ പാ​ടി​ല്ല. വി​ഷ​യ​ത്തി​ല്‍ ത​ന്‍റെ പാ​ര്‍​ട്ടി​ല്‍​പ്പെ​ട്ട മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ എ​ന്തു​കൊ​ണ്ട് അ​ഭി​പ്രാ​യം​പ​റ​ഞ്ഞു​വെ​ന്ന് ചി​ന്തി​ക്ക​ണമെന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

Kerala

രാ​ഹു​ല്‍ രാ​ജി​വ​യ്ക്കു​മെ​ന്ന് ആ​രെ​ങ്കി​ലും പ​റ​ഞ്ഞി​രു​ന്നോ? സ​സ്പെ​ൻ​ഡ് ചെ​യ്ത ന​ട​പ​ടി മാ​തൃ​കാ​പ​രം: വി.​ഡി. സ​തീ​ശ​ന്‍

പ​ത്ത​നം​തി​ട്ട: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ പാ​ർ​ട്ടി പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത് മാ​തൃ​കാ​പ​ര​വും ധീ​ര​വു​മാ​യ ന​ട​പ​ടി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍.

പാ​ര്‍​ട്ടി​യി​ലെ മു​ഴു​വ​ന്‍ നേ​താ​ക്ക​ളു​മാ​യും ആ​ലോ​ചി​ച്ചു. തു​ട​ര്‍​ന്നാ​ണ് പാ​ര്‍​ട്ടി​യി​ല്‍ നി​ന്നും പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി​യി​ല്‍ നി​ന്നും സ​സ്‌​പെ​ൻ​ഡ് ചെ​യ്ത് മാ​റ്റി​നി​ര്‍​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്. പു​റ​ത്താ​ക്കു​ക​യ​ല്ല മാ​റ്റി​നി​ര്‍​ത്തു​ക​യാ​ണ് ചെ​യ്തി​ട്ടു​ള്ള​ത്. നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന കാ​ര്യം ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കും. രാ​ഹു​ല്‍ രാ​ജി​വ​യ്ക്കു​മെ​ന്ന് ആ​രെ​ങ്കി​ലും നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നോ​യെ​ന്നും സ​തീ​ശ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് ചോ​ദി​ച്ചു.

ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ആ​ൾ​ക്കെ​തി​രേ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. ഞ​ങ്ങ​ൾ​ക്ക് ഏ​റ്റ​വും അ​ടു​പ്പ​മു​ള്ള ഏ​റ്റ​വും ബ​ന്ധ​മു​ള്ള പാ​ർ​ട്ടി​യു​ടെ മു​ൻ​നി​ര​യി​ൽ നി​ൽ​ക്കു​ന്ന ഒ​രാ​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ഒ​രു ശ്ര​മ​വും ന​ട​ത്താ​തെ ഒ​രു പ​രാ​തി​യും ഇ​ല്ലാ​തെ സ്ത്രീ​യു​ടെ അ​ഭി​മാ​നം സം​ര​ക്ഷി​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സ് ഈ ​തീ​രു​മാ​നം എ​ടു​ത്ത​ത്. കേ​ര​ള​ത്തി​ന്‍റെ രാ​ഷ്ട്രീ​യ ച​രി​ത്ര​ത്തി​ൽ അ​ത് അ​ട​യാ​ള​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ര​ള​ത്തി​ല്‍ ഇ​ത്ത​ര​മൊ​രു സം​ഭ​വ​മു​ണ്ടാ​യി​ട്ട് ആ​ദ്യ​മാ​യി​ട്ടാ​ണ് ഒ​രു രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി ഇ​ത്ര​യും നി​ശ്ച​യ​ദാ​ര്‍​ഢ്യ​ത്തോ​ടും കാ​ര്‍​ക്ക​ശ്യ​ത്തോ​ടും കൂ​ടി ഒ​രു തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത്. ഈ ​ന​ട​പ​ടി സ്ത്രീ​ക​ളോ​ടു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ ബ​ഹു​മാ​ന​വും ആ​ദ​ര​വു​മാ​ണ്.

ഒ​രു പ​രാ​തി​യും ഞ​ങ്ങ​ളു​ടെ ക​യ്യി​ലി​ല്ല. ഒ​രു തെ​ളി​വും പാ​ര്‍​ട്ടി​യു​ടെ പ​ക്ക​ലി​ല്ല. എ​ന്നി​ട്ടും 24 മ​ണി​ക്കൂ​റി​ന​കം അ​ദ്ദേ​ഹം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ​ദം രാ​ജി​വെ​ച്ചു. പാ​ര്‍​ട്ടി ആ ​വി​ഷ​യം ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ധാ​ര്‍​മി​ക​ത​യെ​ക്കു​റി​ച്ച് പ​റ​യാ​ന്‍ സി​പി​എ​മ്മി​ന് ഒ​രു അ​വ​കാ​ശ​വു​മി​ല്ല. ഇ​പ്പോ​ള്‍ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന ആ​ളു​ക​ളു​ടെ പാ​ര്‍​ട്ടി​യി​ലു​ള്ള​വ​രു​ടെ പ​ല കേ​സു​ക​ളി​ലും എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​പോ​ലും അ​വി​ടെ​ത്ത​ന്നെ ഇ​രി​ക്കു​ക​യ​ല്ലേ. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് തൊ​ട്ട് ഇ​ത്ത​ര​ക്കാ​ര്‍ ഇ​രി​ക്കു​ന്നി​ല്ലേ. എ​ന്നോ​ട് ചോ​ദി​ക്കു​ന്ന​തു​പോ​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നോ​ട് ചോ​ദി​ക്കാ​ന്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ ധൈ​ര്യ​പ്പെ​ടു​മോ​യെ​ന്നും സ​തീ​ശ​ന്‍ ചോ​ദി​ച്ചു.

ഉ​മ തോ​മ​സ് അ​വ​രു​ടെ അ​ഭി​പ്രാ​യം തു​റ​ന്നു പ​റ​ഞ്ഞു. സ്ത്രീ​ക​ള്‍​ക്കെ​തി​രെ സൈ​ബ​ര്‍ ആ​ക്ര​മ​ണം തു​ട​ങ്ങി​വ​ച്ച​ത് സി​പി​എ​മ്മാ​ണ്. ഒ​രു സ്ത്രീ ​പോ​ലും സൈ​ബ​റി​ട​ത്തി​ല്‍ ആ​ക്ര​മി​ക്ക​പ്പെ​ട​രു​ത്. സ്ത്രീ​ക​ളെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ആ​ക്ര​മി​ക്കു​ന്ന​ത് മ​നോ​രോ​ഗ​മാ​ണ്. അ​ത് അ​വ​സാ​നി​പ്പി​ക്കേ​ണ്ട​താ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Latest News

Up